പിങ്ക് സ്കർട്ടിൽ തിളങ്ങി സംയുക്ത, നിങ്ങൾക്കും സ്വന്തമാക്കാം ഈ സ്റ്റൈൽ!...

Posted by admin 30/11/2018 0 Comment(s)

ശരത്കാലവും ശൈത്യവും വരവേൽക്കാനൊരുങ്ങുന്ന പ്രകൃതിയിലുണ്ട് കുസൃതി കലർന്ന നിറപ്പകർച്ചകളും കാറ്റിന്റെ കുളിർമയും.  ഋതുഭേദങ്ങൾ ഫാഷനിൽ നിറം കലർത്തുമ്പോൾ Autumn Winter കലക്‌ഷനിൽ  കാണാം വ്യത്യസ്തമായ നിറക്കൂട്ട് ഒപ്പം സൂക്ഷ്മതയുള്ള ഡിസൈനുകൾ....

പേസ്റ്റൽ ഗ്രീൻ, ബ്ലഷ് പിങ്ക്, മോവ്, പീച്ച്, പിങ്ക് നിറങ്ങൾ കണ്ണിനു കുളിരാകും  ലെഹംഗകൾ, കോക്ടെയ്ൽ ഗൗൺസ്, അനാർക്കലി, സാരികൾ എന്നിങ്ങനെ വ്യത്യസ്തതകളേറെ....ആന്റിക് ത്രെഡ് ഡീറ്റെയ്‌ലിങ്, ദാബ്‌കി വർക്, ത്രെഡ്, മിറർ വർക്ക് എന്നിവയ്ക്കൊപ്പം റിബൺ വർക്കും പേൾ ഡീറ്റെയ്‌ലിങ്ങും ശരത്കാല സൗന്ദര്യക്കൂട്ടൊരുക്കുന്നു....

ഈ പിങ്ക് സ്കർട്ടിന്റെ ഹൈലൈറ്റ് 75 മീറ്റർ നെറ്റ് മെറ്റീരിയൽ. ഔട്ട്‌ഫിറ്റിന് ഭംഗിയേറ്റുന്നത് റിബൺ നോട്‌സും. ബ്ലൗസിൽ ത്രെഡ് വർക്കുകൾക്കൊപ്പം പേൾ ഹൈലൈറ്റ്.

 

Write a Comment